കേരളം നേരിടുന്ന ഭക്ഷ്യപ്രതിസന്ധി
എസ്സ്. കാച്ചപ്പിള്ളി, 9446459784
കേരള രൂപീകരണത്തിനു ശേഷം കാര്‍ഷിക മേഖലയില്‍ ഘടനാപരമായ ആധുനീകവല്‍ക്കരണം സംഭവിച്ചിട്ടില്ലാ എന്നത് കേരളം നേരിടുന്ന കാര്ഷിക പ്രതിസന്ധിക്കു കാരണമാകുന്നു. അമിതമായ ഉപഭോഗ സംസ്ക്കാരത്തെ പ്രോത്സാഹിപ്പിക്കുകയും കേരളീയന്റെ ഇഷ്ടഭോജനമായ അരിഭക്ഷണത്തിന് കേരളത്തിനു പുറത്തുള്ള പ്രദേശത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതമാക്കുംവിധം കാര്‍ഷിക മേഖലയില്‍ ആധുനീകവല്‍ക്കരണം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വോട്ടു ബാങ്കുകളെയാണ് രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ നോട്ടമിട്ടിരിക്കുന്നത്.
അന്യസംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഉല്‍പ്പാദിപ്പിക്കുന്ന അരിയേയും മറ്റു കാര്ഷിക ഉല്‍പ്പന്നങ്ങളേയും കേരളീയന്‍ ആശ്രയിക്കുന്നു. ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു യോജിക്കാത്ത വിധത്തിലുള്ള കാര്ഷീക ഉല്‍പ്പാദനം കേരളത്തില്‍ നിലനില്‍ക്കുന്നു. സ്വന്തം കാര്ഷിക ഉല്പ്പാദനം ഉപേക്ഷിക്കുക മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ ഇത്തരം കാര്‍ഷിക മേഖലയില്‍ ജോലി ചെയ്യുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുവാനും കേരളീയന്‍ നിര്‍ബന്ധിതനായി. സ്വന്തം ജീവന്‍ നിലനിര്‍ത്താനാവശ്യമായ ഭക്ഷണം ഉര്പ്പാദിപ്പിച്ച് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നവരെ പുച്ഛിക്കുന്നതിലും ഇത്തരം പക്വമല്ലാത്ത ചിന്താരീതി വളര്ത്തിയെടുക്കുന്നതിലും അത്തരം ചിന്താരീതിയാണ് ശരി എന്ന് വിശ്വസിപ്പിക്കുന്നതിലും കേരളത്തിലെ രാഷ്ട്രീയ -ഭരണ നേതൃത്വങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. ഇത് കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങളുടെ പക്വതയില്ലായ്മയും കേരളീയന്റെ തെറ്റായ ചിന്താഗതിയുമാണ്. ഇത്തരം ചിന്താഗതികള്‍ പിന്നോക്ക സംസ്ക്കാരത്തിന്റെ ആധിപത്യമൊ സംസ്ക്കാരത്തില്‍ കേരളീയന്‍ പിന്നോക്കം പോകുന്നതിന്റെ സൂചനയൊ ആണ്.
മറ്റിതര മേഖലയില്‍ തൊഴില്‍ ലഭ്യത വളര്‍ത്തിയെടുക്കുന്നതിനു പകരം വ്യവസായ മേഖലയിലും കാര്ഷിക മേഖലയിലും പരമ്പരാഗത രീതി തന്നെ അനുവര്ത്തിക്കണമെന്നു കേരളത്തിലെ ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ വാശി പിടിക്കുന്നു. ഇത്തരം പരമ്പരാഗത രീതി പിന്‍തുടരുന്നതിനാല്‍ വ്യവസായ മേഖലയിലും കാര്ഷീക മേഖലയിലും ഉല്പ്പാദന വളര്ച്ച ഇന്നും മുരടിച്ചു നില്ക്കുന്നു. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്യുന്നതിനാല്‍ ഉല്‍പ്പാദന ചിലവ് വര്ദ്ധിക്കുകയും ഉല്പ്പാദനം വര്ദ്ധിക്കാതിരിക്കുകയും ചെയ്യുന്നു. തല്ഫലമായി രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്‍ വളര്‍ത്തിയെടുത്ത കര്‍ഷകരോടുള്ള പുച്ഛമനോഭാവത്തിനു പുറമെ സാമ്പത്തീക ബാധ്യതയിലേക്കും കടക്കെണിയിലേക്കും കര്‍ഷകന്‍ വന്നു ചേരുന്നു. ലോകത്തില്‍ ഒരുപക്ഷെ ഇത്രയും വേദനാജനകവും ദീര്ഘവീക്ഷണവുമില്ലാത്ത ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ കേരളത്തിലല്ലാതെ മറ്റൊരു ജനാധിപത്യ പ്രദേശത്തും വളര്ന്നു വന്നിട്ടുണ്ടാവില്ല.
അപ്രയോഗികമെങ്കിലും പൊലിപ്പിച്ച ആശയങ്ങളുടേയും കൈയ്യൂക്കിന്റേയും പിന്‍ബലത്തില്‍ കേരള സമൂഹത്തിലെ കാര്ഷീക ഉല്പ്പാദന മേഖല തകര്ക്കുവാനും കര്ഷകരെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുവാനും രാഷ്ട്രീയ-ഭരണ നേതൃത്വങ്ങള്ക്ക് കഴിഞ്ഞിട്ടുണ്ട്. കാര്ഷീക ഉല്പ്പന്നങ്ങള്ക്കായി മറ്റു പ്രദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്നതിനാല്‍ ആ പ്രദേശങ്ങളിലെ കാര്ഷിക ഉല്പ്പാന്നങ്ങളുടെ ലഭ്യതയും ചരക്കു നീക്കങ്ങളും കേരളത്തിലെ കാര്ഷീക ഉല്പ്പന്നങ്ങളുടെ വിപണിയെ നിയന്ത്രിക്കാന്‍ തുടങ്ങി. സംസ്ഥാനത്തിന്റെ ഭക്ഷ്യ സ്വയം പര്യാപ്തത തകിടം മിറയുവാനും ജീവിത ചിലവ് ദുസ്സഹമാകുവാനും കാരണമായി.
കാര്‍ഷീക മേഖലയില്‍ നിലനില്‍ക്കുന്ന ഇത്തരം അന്തരങ്ങള്‍ കാര്‍ഷിക മേഖലയെ കൂടുതല്‍ ശാസ്ത്രീയവും കാലഘട്ടത്തിനൊത്തവിധം ആധുനീകവല്ക്കരിക്കപ്പെടുകയും ചെയ്യേണ്ടതാണെന്ന് തെളിയിക്കുന്നു. ശാസ്ത്രീയുവും ആധുനീകവല്കൃതവുമായ കൃഷി രീതി അവലംബിക്കുമ്പോള്‍ മാനവശേഷിയിലുന്നിയുള്ള തൊഴില്‍ കുറയുമെന്ന സാധ്യതയെയാണ് കാര്ഷീക മാറ്റങ്ങള്ക്ക് വിലങ്ങുതടിയായി പ്രചരിപ്പിക്കുന്നത്. ഇത്തരം പ്രചാരവേലകള്‍ സമൂഹത്തില്‍ വേരൂന്നുകയും അശാസ്ത്രീയവും പരമ്പരാഗതവുമായ കൃഷിരീതി നിലനിര്ത്തുകയും ചെയ്യുന്നു. യഥാര്‍ത്ഥത്തില്‍ കാലഘട്ടത്തിനു യോജിക്കാത്ത വിധത്തിലുള്ള കൃഷിരീതി നിലനില്‍ക്കുന്നതിനാല്‍ കാര്‍ഷീക മേഖലയില്‍ മാനവശേഷിയിലൂന്നിയുള്ള കാര്ഷീക ജോലിക്ക് തൊഴിലാളികളെ ലഭ്യമല്ലാതായി.
മാനവശേഷിയിലൂന്നിയുള്ള കാര്ഷീക ജോലിക്ക് മറ്റു മേഖലയില്‍ ലഭ്യമാകുന്ന വേതനവുമായി താരതമ്യം ചെയ്യാന്‍ പറ്റാത്തത്ര കുറവു വന്നു. ഇത് കൂടുതല്‍ ആളുകളെ കാര്‍ഷീക ജോലിയില്നിന്നും അകറ്റി നിറുത്തുകയും ചെയ്യുന്നു. തല്ഫലമായി കാര്ഷീക ജോലി ചെയ്യന്നതിനു പകരം സര്‍ക്കാരില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളില്നിന്നും ലഭിക്കുന്ന സാമ്പത്തീക സഹായങ്ങള്‍ നേടിയെടുക്കുന്നതിന് മുന്തിയ പരിഗണന നല്കുന്നു.
കാര്ഷീക ഭൂമി പാടത്തു പണിയെടുക്കുന്നവനുള്ളതല്ലായെന്നും അത് കുറഞ്ഞ നിരക്കില്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സമൂഹത്തിനു ലഭ്യമാക്കാന്‍ പ്രാപ്തിയുള്ളവനുള്ളതാണെന്നും കേരളീയന്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. പഴയ മുദ്രാവാക്യങ്ങളുടെ പൊള്ളയായ തുടര്ച്ച തന്നെയാണ് ജനങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ ജീവനക്കാരാല്‍ ഹനിക്കപ്പെടുന്നതും.
ശാസ്ത്രീയവും കാലഘട്ടത്തിനു യോജിക്കുന്ന രീതിയിലുമുള്ള ഘടനാപരമായ ആധുനീകവല്ക്കരണം കാര്‍ഷീക മേഖലയില്‍ ഇന്നിന്റെ ആവശ്യകതയാണ്. അതുവഴി കാര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കുവാനും കാര്‍ഷിക കടക്കെണിയില്‍ നിന്നും മോചിതമാകാനും കേരളത്തിനു കഴിയുന്നു. ആധുനീകവല്ക്കരണംവഴി കാര്ഷീക മേഖലയിലുണ്ടാകുന്ന ഉല്പ്പാദന വര്ദ്ധനവ് കുറഞ്ഞ നിരക്കിലുള്ള കാര്ഷിക ഉല്പ്പന്നങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുന്നു.
ആധുനീകവല്‍ക്കരണംവഴി കാര്‍ഷീകമേഖലയില്‍ ഉല്‍പ്പാദനം വര്‍ദ്ധിക്കുകയും ആ മേഖലയില്‍ കൂടുതല്‍ വേതനം ലഭ്യമാവുകയും ചെയ്യുന്നു. കാര്‍ഷീക മേഖലയില്‍ ജോലി ചെയ്യുന്നവരെ പുച്ഛത്തോടെ വീക്ഷിക്കുന്ന അവസ്ഥയും ഒഴിവാകുന്നു.
No comments:
Post a Comment