Monday, April 16, 2012

സമുദായിക ചിന്ത

കേരളത്തില്‍ ഈയിടെയായി സമുദായിക ചിന്തകള്‍ ഏറിവരുന്നതായി മനസ്സിലാക്കുന്നു.  അഞ്ചാം മന്ത്രി പദവി സംബന്ധിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.  ചര്‍ച്ചകള്‍ സമുദായിക സ്പര്‍ദ്ധക്കു വഴിവക്കും വിധം സമുദായ നേതാക്കള്‍ വളര്‍ത്തിയെടുക്കുന്നു.  കേരളം ഒരു സമുദായ സൌഹാര്‍ദ്ധ സംസ്ഥാനമാണെന്ന വാദഗതികളാണ് ഇവിടെ തകര്‍ന്നു പോകുന്നത്.  താരതമ്യേന ഉയര്‍ന്ന ചിന്താഗതിയും മെച്ചപ്പെട്ട സംസ്ക്കാരവുമുള്ള മുന്നോക്കവിഭാഗങ്ങള്‍ മതസൌഹാര്‍ദ്ധ സാഹചര്യമൊരുക്കുന്നതില്‍ ഏറെ സഹായകരമായിരുന്നിട്ടുണ്ട്.

 ഈഴവ സമുദായവും മുസ്ളീം സമുദായവും കേരളത്തിലെ നിര്‍ണ്ണായകമായ വോട്ടു ബാങ്കുകളുള്ള സമുദായങ്ങളാണ്.  ഇത്തരമൊരു സാഹചര്യത്തിലാണ് മന്ത്രിസഭകളിലുള്ള സമുദായിക പ്രാതിനിധ്യം ഓരോ കാലഘട്ടത്തിലും എത്രത്തോളം ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നത്.  ഇരു മുന്നണികളിലും ഈഴവ സമുദായത്തിനും മുസ്ളിം സമുദായത്തിനും വോട്ടു ബാങ്കുണ്ടെന്ന കാര്യം നിഷേധിക്കുന്നില്ല.  എങ്കിലും ഇടുതപക്ഷ സര്‍ക്കാര്‍ കാലഘട്ടത്തില്‍ എത്ര ഈഴവ പ്രാതിനിധ്യം മന്ത്രി സഭയില്‍ ഉണ്ടായിരുന്നു എന്നു പരിശോധിക്കേണ്ടി വരുന്നു. 

ഒരു സമുദായ വോട്ടു ബാങ്ക് ഒരു മുന്നണിയെ കൂടുതലായി പിന്തുണക്കുമെങ്കില്‍ മറ്റൊരു സമുദായ വോട്ടു ബാങ്ക് മറ്റോരു മുന്നണിയെ കൂടുതലായി പിന്തുണക്കു ന്നു എന്നു കാണാം.  അതുകൊണ്ടു തന്നെ സാമുദായിക ചിന്ത പ്രോത്സാഹിപ്പിക്കും വിധം ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്        ഒട്ടും ഭൂഷണമല്ല.  മുന്നോക്ക വഭാഗങ്ങള്‍ക്ക് അര്‍ഹമായ മുന്തിയ പരിഗണന ഉദ്യോഗസ്ഥ, ഭരണ, നിര്‍വ്വഹണ മേഖലയില്ലൊം നല്‍കിയാല്‍ മാത്രമെ ഉയര്‍ന്ന സംസ്ക്കാരവും ഉയര്‍ന്ന ചിന്തയുമുള്ള കേരള സമൂഹത്തെ വളര്‍ത്തിയെടുക്കുവാന്‍ കഴിയൂ എന്ന കാര്യം നമുക്കു വസ്മരിക്കാവുന്നതല്ല.  അതുകൊണ്ടുതന്നെ സംയമനത്തോടു# വിവേകത്തോടും കൂടിയ പ്രസ്താവനകളും പ്രവര്ത്തികളും മുന്നോക്ക വഭാഗങ്ങളില്‍ നിന്നും പ്രതീക്ഷിക്കേണ്ടിയിരിക്കുന്നു.  കൂട്ടത്തില്‍ പറയട്ടെ വരുംകാലങ്ങളില്‍, പടരുന്ന ഈഴവ സംസ്ക്കാരം വരുത്തി വക്കുന്ന വിപത്ത് മറ്റെന്തിനേക്കാളും ഭയാനകമായിരിക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.       

No comments:

Post a Comment