ഈ പംക്തിയില്‍ പടരുന്ന ഈഴവ സംസ്ക്കാരമാണ് മറ്റെന്തിനേക്കാളും ഭയാനകമെന്നു ഞാന്‍ ഭയപ്പെടുന്ന കാര്യം എഴുതിയിരുന്നു. അഞ്ചാം മന്ത്രി സംബന്ധിച്ച വിവാദവുമായി ബന്ധപ്പെടുത്തിയാണ് പ്രധാന വോട്ടു ബാങ്കുകള്‍ നിര്‍ണ്ണായകമാവുന്നത് വ്യക്തമാക്കിയത്. എന്‍.എസ്സ്.എസ്സ്. സെക്രട്ടറി സുകുമാരന്‍ നായരുടെ പ്രസ്താവനകള്‍ വായിക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങളാണ് ഓര്‍മയില്‍ വരുന്നത്. മുന്‍ സെക്രട്ടറി നാരായണ പണിക്കരുടെ പ്രസ്താവനകള്‍ എത്രമാത്രം വിവേക പൂര്‍ണ്ണമായിരുന്നു. സമുദായിക മൈത്രിക്കു വേണ്ടി പലപ്പോഴും മൌനം പാലിക്കുകയും വിവേകപൂര്‍വ്വം കാര്യങ്ങള്‍ വിശകലനം ചെയ്യുകയും ചെയ്തിരുന്നു. പുതിയ സമൂഹത്തില്‍ മാന്യത പുലര്‍ത്തിനും സമുദായി സൌഹാര്‍ദം നിലനിര്‍ത്താന്‍ വിട്ടുവീഴ്ച ചെയ്യാനും പുതിയ എന്‍.എസ്സ്.എസ്സ്. തയ്യാറല്ല എന്നു വ്യക്തം. നാരായണ പണിക്കരുടെ വിദ്യാഭ്യാസവും വിവേകവും സമൂഹത്തിലെ മാന്യതയുമൊന്നും സുകുമാരന്‍ നായര്‍ക്കില്ലായിരിക്കാം. എങ്കിലും മുന്നോക്ക വിഭാഗങ്ങള്‍ കൂടുതല്‍ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന ഉന്നത ചിന്താഗതി സമൂഹത്തോടു പ്രകടിപ്പിക്കേണ്ടിയിരിക്കുന്നു. അല്ലായെങ്കില്‍ ആരില്‍ നിന്നാണ് മെച്ചപ്പെട്ട മാന്യത നമുക്കു പ്രതീക്ഷിക്കാനാവുക.
No comments:
Post a Comment