കേരളതീരത്തു കടലില്‍
രണ്ടു മത്സ്യതൊഴിലാളികളെ ഇറ്റലിയുടെ നാവികര്‍ വെടിവച്ചുകൊന്ന കേസ്
വിവാദമാവുകയാണ്. നാവികരുടെ മനപ്പൂര്‍വ്വമൊ, അലക്ഷ്യമൊ ആയ
വെടിവെപ്പിലാണ് രണ്ടു ജീവന്‍ പൊലിഞ്ഞത്.
ഇത്ര അലക്ഷ്യമായി വെടിവക്കാന്‍ നാവികര്‍ക്ക് എങ്ങനെ ധൈര്യം വന്നു എന്ന
ചോദ്യം അവശേഷിക്കുന്നു. കോടതിയുടെ
മുന്നിലുള്ള കാര്യത്തില്‍ ന്യായമായ ഒരു തീരുമാനത്തിലെത്താമെന്നും മാന്യമായ ശിക്ഷ
തന്നെ നാവികര്‍ക്ക് ലഭിക്കുമെന്നും നമുക്കാശിക്കാം.
അഡീഷണല്‍ സോളിസിറ്റര്‍
ജനറല്‍ സുപ്രീം കോടതിയില്‍ വാദിച്ചത് ഇറ്റാലിയന്‍ നാവീകരുടെ വാദമുഖങ്ങളെ അംഗീകരിക്കുന്നതുപോലെയായി
എന്നത് നമ്മളേവരേയും ലജ്ഞിപ്പിക്കുന്നതാണ്.
ചര്‍ച്ചകള്‍ വഴിമാറിപ്പോകുന്നു എന്നും രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ
വ്യത്യാസങ്ങളിലേക്ക് കാര്യങ്ങള്‍ വഴുതി പോകുന്നു എന്നും
സംശയിക്കേണ്ടിയിരിക്കുന്നു. ഇറ്റലിയുള്‍പ്പെടുന്ന യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കാണ്
ഭാരതത്തിന്റ പ്രധാന വിദേശ വ്യാപാരം എന്നത് എടുത്തു പറയേണ്ട കാര്യമാണ്. വാണിജ്യത്തിനു പുറമെ ഇറ്റലിയുള്‍പ്പെടുന്ന
യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് ഭാരതത്തില്‍ നിന്നും പ്രത്യേകിച്ച് കേരളത്തില്‍
നിന്നും തൊഴില്‍ തേടി എത്തിയവുടെ എണ്ണവും ഏറെയാണ്. നാവികരുടെ തെറ്റിനു ശിക്ഷയും ന്യായമായ നഷ്ട
പരിഹാരം നല്‍കേണ്ടതുമുണ്ട്. അപ്പോഴും ഇരു
രാജ്യങ്ങളും തമ്മിലുള്ള സൌഹൃദം കാത്തു സൂക്ഷിക്കേണ്ടതായും വരുന്നു.
No comments:
Post a Comment