Friday, April 20, 2012

ജാതി/ മതവിഭാഗങ്ങള്‍ യാഥാര്ത്ഥ്യ്ങ്ങള്‍


o    സ്വതന്ത്യ്ര സമര കാലഘട്ടം അവിസ്മരണീയമായ കാലഘട്ടമായിരുന്നു. ഒരു തലമുറയുടെ തീഷ്ണമായ സഹനത്തിന്റെ കാലഘട്ടം. ആ കാലഘട്ടത്തില്‍ പുരോഗമന ആശയങ്ങളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായിരുന്നു. അത്തരം പുരോഗന ആശയങ്ങളുടെ കൂട്ടത്തില്‍ ഉരുത്തിരിഞ്ഞു വന്നതാണ് ജാതിക്കെതിരായുള്ള പോരാട്ടം. സ്വാതന്ത്യ്രം നേടിയെടുക്കുന്നതിലെന്ന പോലെ, ഏറെക്കുറെ ഒരു പരിധിവരെ മുന്‍തലമുറക്ക് ജാതിക്കെതിരായുള്ള പോരാട്ടം നടത്താന്‍ സാധിച്ചിട്ടുമുണ്ട്. പക്ഷെ ആ പോരാട്ടങ്ങളെല്ലാം പുരോഗമനപരമായിരുന്നില്ല എന്നു വൈകിയാണെങ്കിലും തിരിച്ചറിയുന്നു എന്നതാണ് വാസ്തവം.
1.
നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളരാന്‍ കഴിയാത്തവരുടെ പിന്‍തലമുറക്കാരെയാണ് പിന്നോക്ക വിഭാഗങ്ങള്‍ എന്നു പറയുന്നത്.
2.
ജാതി ഒരു സംസ്ക്കാരത്തിന്റ പ്രതീകമാണെന്നും എളുപ്പത്തില്‍ വിലപേശാനും വൈകാരികത വളര്‍ത്തിയെടുക്കാനും സാധിക്കുന്നു.
3.
ജാതി നിര്‍മ്മാര്‍ജനത്തിന്റ പേരില്‍ പിന്നോക്ക വിഭാഗത്തില്‍ പെട്ടവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ കഴിഞ്ഞു എന്നതുകൊണ്ട് സര്‍ക്കാന്‍ സ്ഥാപനത്തിന്റ മേയും കാര്യശേഷിയും ഇല്ലാതായി എന്നു സ്വതന്ത്രാനന്തര ജനത തിരിച്ചറിയുന്നു.
4.
വിവിധ മതവിഭാഗങ്ങള്‍ വച്ചു പുലര്‍ത്തുന്ന വ്യത്യസ്തങ്ങളായ സംസ്ക്കാരങ്ങള്‍ ഒരു സുപ്രഭാതത്തില്‍ മാറ്റി മിറക്കാന്‍ സാധ്യമല്ലെന്ന തിരിച്ചറിവിലാണ് പുതിയ ജനത.

No comments:

Post a Comment