വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ദേശസാല്‍ക്കരിച്ചിരുന്നുവെങ്കില്‍ സംഭവിക്കുമായിരുന്ന പരാധീനതകള്‍ സംഭവിച്ചില്ല എന്നത് ഒരു നേട്ടമായി കാണേണ്ടിയിരിക്കുന്നു. ശക്തമായ മാനേജ്മെന്റിന്റെ ഇടപെടലാണ് നമ്മടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടുറപ്പിനും വിദ്യാഭ്യാസ പുരോഗതിക്കും കാരണമായത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ നിയമനം ലഭിച്ചവര്‍ ഒരു പരിധിവരെ നല്ല സംസ്ക്കാരവും ജീവിത യാഥാര്‍ത്ഥ്യ ബോധവുമുള്ള സമൂഹത്തില്‍ ഇടപെട്ടു വളര്‍ന്നവരായിരുന്നു.
ശമ്പളവും ആനുകൂല്ല്യങ്ങളും സര്‍ക്കാര്‍ നേരിട്ടു നല്‍കുക എന്നാല്‍ ജീവനക്കാരെ നിയമിക്കുന്നതിലും മറ്റും സ്വതന്ത്രമായ ചുമതല മാനേജ്മെന്റിനു നല്‍കുക എന്നീ നയങ്ങള്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്താനും തദ്വാര നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം എന്ന സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാനും പര്യാപ്തമായി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ വിദ്യാഭ്യാസ കച്ചവടത്തിന്റേയും സാമൂഹ്യ നീതിയുടേയും പേര പറഞ്ഞ് തകര്‍ക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുവാന്‍ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കേരളീയന് കഴിഞ്ഞിരുന്നു.
No comments:
Post a Comment