Tuesday, July 3, 2012

മെല്ലെ പോക്കില്ലാതെ

         മെല്ലെ പോക്കു നയം കമ്മ്യൂണിസത്തിന്റെ ഭാഗമാണൊ എന്നറിയില്ല.  എല്ലാവരും എല്ലാമായിട്ടു മതി തുടര്‍ന്നുള്ള മുന്നോട്ടു പോക്ക് എന്ന നയം കമ്മ്യൂണസത്തിന്റെ ഭാഗമാണൊ എന്നും അറിയില്ല.  എല്ലാവര്‍ക്കും മൊബൈല്‍ വാങ്ങിക്കാന്‍ പ്രാപ്തിയാകുമ്പോള്‍ മതി കേരളത്തില്‍ മൊബൈല്‍ ഉപയോഗം  എന്ന തീരുമാനം കേരളം എടുക്കുമൊ എന്ന് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ ഞാന്‍ സംശയിച്ചിരുന്നു.  ഒരു പക്ഷെ കേരളത്തിനു മാത്രമായി അത്തരം പിന്തിരിപ്പന്‍ തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതിരുന്നതുകൊണ്ടാകാം അത്തരം നടപടിക്കു മുതിരാതിരുന്നത്. 

          കൊച്ചിന്‍ യൂണിവേഴ്സിറ്റിയെ ഐ.ഐ.ഇ.എസ്.ടി ആക്കി മാറ്റാനുള്ള തീരുമാനം സ്വാഗതാര്‍ഹം തന്നെ.  പക്ഷെ ആ തീരുമാനം നടപ്പിലാക്കാനുള്ള ആര്‍ജ്ജവം ഇല്ലാതെ പോയ ചരിത്രമാണ് ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായ കാലഘട്ടത്തിനുള്ളത്.  2006 ആഗസ്റ് 10 -നാണ് അനുവദിച്ച  10 കോടി രൂപ ചിലവഴിക്കാന്‍ സര്‍വ്വകലാശാലക്കുള്ള അനുവദം കേന്ദ്ര മാനവ വഭവശേഷി മന്ത്രാലയം നല്‍കിയത്.

          അനന്തകൃഷ്ണന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചി സര്‍വ്വകലാശാലയെ ഐ.ഐ.ടി നിലവാരമുള്ള ഐ.ഐ.ഇ.എസ്.ടി ആക്കി ഉയര്‍ത്തേണ്ടതുണ്ട്.  ഇതിനായി പാര്‍ലമെന്റ് ആക്ട് പാസ്സാക്കുകയൊ ദേശീയ സ്ഥാപനമാക്കി ഉയര്‍ത്തുകയൊ ചെയ്യേണ്ടതുണ്ട്.  സ്വതന്ത്രമായ ഒരു ഭരണ സംവിധാനം സര്‍വ്വകലാശാലയില്‍ ഉണ്ടാക്കേണ്ടിയിരിക്കുന്നു.  അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം പുനക്രമീകരിക്കേണ്ടിയിരിക്കുന്നു. 

          എടുത്തു പറയാവുന്നതും കേരളത്തിന്റെ  ഉയര്‍ന്ന വിദ്യാഭ്യാസ വളര്‍ച്ചക്ക് ഉതകുന്നതുമായ വിധത്തിലുള്ള ബിരുദാനന്ത-ബിരുദ പഠന രീതിയാണ് ആവിഷ്ക്കരിക്കുന്നത്.  അഞ്ചു വര്‍ഷ കോഴ്സുകളും പി.എച്ച്.ഡിയും ഇതില്‍ ഉള്‍പ്പെടുന്നു.
 കൊച്ചി സര്‍വ്വകലാശാലയെ കേന്ദ്രത്തിനു കൈമാറാവുന്ന സമ്മത പത്രം സംസ്ഥാന സര്‍ക്കാന്‍ കേന്ദ്രത്തിനു  മെല്ലെ പോക്കില്ലാതെ കൈമാറുമെന്നു പ്രതീക്ഷിക്കാം.  

No comments:

Post a Comment