പല പ്രാവശ്യം ആവര്‍ത്തിച്ച കാര്യങ്ങള്‍ വീണ്ടും പറയേണ്ടി വരാറുണ്ട്. ഇപ്പോഴാണെങ്കില്‍ എന്‍ജിനീയറിംഗ് വിജയ ശതമാനം കുറഞ്ഞതിനെപ്പറ്റിയാണ്. ഭീമമായ തോല്‍വിയെപ്പറ്റിയാണ്. ഇവര്‍ തോല്‍ക്കുക മാത്രമല്ല, ഇവര്‍ മാതാപിതാക്കളെയും സമൂഹത്തെയും തോല്‍പ്പിക്കുക കൂടിയാണ ചെയ്യുന്നത്.
സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടേണ്ടി വരുന്ന സെല്‍ഫ് ഫിനാന്‍സിങ് കോളേജുകള്‍ക്ക് 50% സീറ്റും ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കേണ്ടി വരുന്നു. ജാതിയടിസ്ഥാനത്തില്‍ നീക്കി വക്കപ്പെടുന്ന സീറ്റില്‍ പ്രവേശനം നേടുന്നവരാകട്ടെ പ്ളസ് ടുവിന് 50% മാര്‍ക്കും എന്‍ട്രന്‍സില്‍ 960-ല്‍ 10 മാര്‍ക്ക് കിട്ടിയാലും പ്രവേശനം ലഭിക്കുന്നവരുമാണ്. അങ്ങനെയിരിക്കെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാതെ, വിജയ ശതമാനത്തിലെ കുറവും സമൂഹത്തിലെ മാനസ്സീക ബുദ്ധിമുട്ടും ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിലുള്ള പരാജവുമെല്ലാം ചര്‍ച്ച ചെയ്യപ്പെടുന്നത് ബാലിശമായിരിക്കും.
ശാസ്ത്ര പുരോഗതിയുടെ കാലോചിതമായ വളര്‍ച്ചയെ അവഗണിച്ച് സാമ്രാജ്യത്വ രാഷ്ട്രങ്ങള്‍ക്ക് നമ്മെടെ വരും തലമുറകളെ അടിയറവക്കുകയും അവരുടെ ആശ്രി രാഷ്ട്രങ്ങളായി നിനിര്‍ത്തുവാനും ചെയ്യുക മാത്രമെ ഇത്തരം സര്‍ക്കാന്‍ നിബന്ധകള്‍ കൊണ്ട് കഴിഞ്ഞിട്ടുള്ളൂ. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അത്തരം നിബന്ധകള്‍ എടുത്തുകളയാന്‍ തയ്യാറാവുക തന്നെ വേണം. എന്റെ തന്നെ പുസ്തകമായ ‘കേരള മോഡല്‍ പ്രതിസന്ധി’ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ആഴത്തില്‍ വിശദമാക്കുന്നു.
No comments:
Post a Comment