കേരളത്തിലെ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ വിജയ ശതമാനത്തില്‍ പുറകിലായവ പൂട്ടണമെന്ന നിര്‍ദ്ദേശം ഞെട്ടലുളവാക്കുന്നതാണ്. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൌണ്‍സില്‍ പരിശോധിച്ച് സാങ്കേതികവും യോഗ്യതയും പരിഗണിച്ച് മാത്രമെ എഞ്ചിനീയറിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കാവൂ. ഭൌതികവും വിദ്യാധിഷ്ഠിതവുമായ മേ• എല്ലാ എഞ്ചിനീയറിംഗ് സ്ഥാപനങ്ങള്‍ക്കു മുണ്ടായിരിക്കണം. ഹൈക്കോടതി പരിശോധിച്ച പോരായ്മകള്‍ പരിഹരി ക്കാനും ഈ കോളേജുകള്‍ക്ക് അവസരം നല്‍കേണ്ടതുണ്ട്. കേരളത്തിലെ പ്രത്യേക പ്രവേശന രീതികള്‍ പാലിക്കപ്പെടുന്ന കോളേജുകള്‍, 50% സീറ്റുകള്‍ സാമൂഹ്യമായും സാംസ്ക്കാരികവുമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കണമെന്നതുകൊണ്ട്, വിജയ ശതമാനത്തില്‍ പരാജയ പ്പെടുന്നു എന്നത് അവരുടെ മാത്രം കുറ്റമായി കാണാവുന്നതല്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇനിയും അത്തരം ശതമാനങ്ങള്‍ പരിഗണിക്കപ്പെടേണ്ടതുണ്ടൊ എന്നു കൂടി ഈ അവസരത്തില്‍ പരിശോധിക്കേണ്ടിയിരിക്കുന്നു. പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ 40%-ല്‍ താഴെ വിജയ ശതമാനം മാത്രമുള്ള കോളേജുകള്‍ക്ക് നല്‍കില്ല എന്ന തീരുമാനം തീര്‍ത്തും പാലിക്കപ്പെടേണ്ടുതും പ്രശംസനീയവുമാണ്.
No comments:
Post a Comment