Thursday, July 19, 2012

പുരോഗതി

       പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശമുണ്ട്.  വളരെ പണ്ടു മുതലെ നടപ്പിലാക്കേണ്ട നിര്‍ദ്ദേശവുമായിരുന്നു.  എന്നും പിന്തിരിപ്പന്‍ ശക്തികള്‍ വിശാലവും വ്യക്തവുമായ അത്തരം നീക്കത്തെ ചെറുത്തു തോല്‍പ്പിച്ചിരുന്നു എന്ന കാര്യവും വിസ്മരിക്കുന്നില്ല.  കേരളത്തിലെ തൊഴിലില്ലായ്മയായിരിക്കണം അത്തരം നിര്‍ദ്ദേശത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ സാധ്യമാക്കിയത്.  തോഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാമെന്ന വിശേഷതയും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മാത്രം അവകാശപ്പെടാവുന്നതാണ്.  എങ്കില്‍ തങ്ങള്‍ക്കും തൊഴില്‍ ചെയ്യാതെ ശമ്പളം വാങ്ങാനുള്ള അവസരം നിഷേധിക്കരുത് എന്നു സാരം. 

       കേരളത്തിലെ തൊഴിലില്ലായ്മയേയും സര്‍ക്കാര്‍ ജോലി തേടുന്ന ലക്ഷങ്ങളുടെ ആഗ്രഹത്തേയും ഇന്നത്തെ നിലയില്‍ അടിച്ചമര്‍ത്തുന്നത് ക്രൂരതയായിരിക്കും.  എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കുക എന്നത് അത്യന്താപേക്ഷിതവുമാണ്.  നാലൊ അഞ്ചൊ വര്‍ഷം കൂടുമ്പോള്‍ ചെറിയ കാലയളവ് (അതായത് ഒരു വര്‍ഷം) വച്ച് കൂട്ടുന്നതായിരിക്കും അഭികാമ്യം.  ചുരുക്കത്തില്‍ പെന്‍ഷന്‍ പ്രായം അറുപതൊ അറുപത്തഞ്ചൊ ആക്കി മാറ്റാന്‍ കേരളത്തിന് കഴിയണം.  അല്ലാത്ത പക്ഷം ഉല്‍പ്പാദനക്ഷമമല്ലാത്ത, പെന്‍ഷന്‍ വാങ്ങി അലസ ജീവിതം നയിക്കുന്ന ഒരു ജനതതിയെ വാര്‍ത്തെടുക്കുയായിലിക്കും ഫലം.  ഇത് പുരോഗതി ആഗ്രഹിക്കുന്ന ഒരു രാഷ്ട്രത്തിനും ചേര്‍ന്നതല്ല എന്നത് ഓര്‍മ്മിക്കുന്നത് നന്നായിരിക്കും.

No comments:

Post a Comment