തീരുമാനങ്ങള്‍ നീട്ടികൊണ്ടു പോവുക എന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാല്‍ തീരുമാനങ്ങള്‍ വേഗത്തില്‍ എടുക്കേണ്ട കാര്യങ്ങള്‍ നിട്ടികൊണ്ടു പോകന്നത് ഒരിക്കലും നല്ലതായിരിക്കില്ല. എല്ലാ യു.ഡി.എഫ് ഭരണ കാലത്തും ഭൂമി വില ക്രമാതീതമായി ഉയരുമെന്ന ഒരു ധാരണ ഉണ്ടായിരുന്നു. അവ കീഴ്വഴക്കമനുസരിച്ച് ഏറെക്കുറെ ശരിയായിരുന്നു. ആ ധാരണകളെ ശരിവക്കുന്ന നടപടിയാണ് 2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം.
ശ്രീ. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലവെള്ളപൊക്കം പോലെയായിരുന്നു ഭൂമിയുടെ ക്രമാധീതമായ വിലക്കയറ്റം. ഒരായുസ്സ് പണിയെടുത്താലും ഭൂമി വാങ്ങാന്‍ കഴിയാത്തത്ര വില വര്‍ദ്ധനവായിരുന്നു. കള്ളപണത്തിന്റെ അളവില്‍ കവിഞ്ഞ വിന്യാസം ഭൂമി ഇടപാടുകളില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം. കാലോചിതമായ പരിഷ്ക്കാരം ഭൂ രജിസ്ട്രേഷനില്‍ വരുത്തണമെന്ന നിര്‍ദ്ദേശത്തെ വച്ച് താമസിപ്പിച്ച് ജനങ്ങളെ നോക്കുകുത്തികളാക്കി മാറ്റുകയായിരുന്നു.
പറഞ്ഞു വരുന്നത് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യമാണ്. പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ പട്ടിക സത്യസന്ധമായി തയ്യാറാക്കാനും അവയുടെ കാലോചിതമായ പ്രാധാന്യം തിരിച്ചറിഞ്ഞ് തിരിച്ചു പിടിക്കാനും അമാന്തിക്കുന്നത് പൊറുക്കാനാവാത്തതും നീതീകരിക്കാനാകാത്തതുമാണ്. 2005ന് മുമ്പുള്ള നികത്തു ഭൂമി കരഭൂമിയാക്കിയവര്‍ക്ക് നിയമ സാധുത നല്‍കുവാനുള്ള തീരുമാനം റദ്ദാക്കാനും പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളുടെ കാര്യത്തില്‍ അടിയന്തിര തീരുമാനം എടുക്കാനും തയ്യാറാകേണ്ടിയിരിക്കുന്നു.
No comments:
Post a Comment